Sun. Jan 12th, 2025
തിരുവനന്തപുരം:

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി.കൊവിഡ് നിയന്ത്രണത്തെ സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവമുണ്ടായി. പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണം.

കൊവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണം. പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം.

ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. വാക്സിനേഷനിൽ വാർഡുതല അംഗങ്ങൾക്ക് മുൻഗണന നൽകും. ഇവർ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Divya