Sat. Oct 11th, 2025
തിരുവനന്തപുരം:

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്. സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. അതേസമയം, നാല് മന്ത്രിസ്ഥാനവും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും വേണമെന്ന് സിപിഐ. ചീഫ് വിപ്പ് പദവി വിട്ടുനല്‍കാമെന്നും സിപിഐ അറിയിച്ചു.

നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥിച്ചിരുന്നു. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്. ഐഎൻഎല്ലും കോവൂർകുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനൽകി.

By Divya