കാഠ്മണ്ഡു:
കഴിഞ്ഞ സീസൺ കൊവിഡിൽ മുങ്ങിയ എവറസ്റ്റിൽ ഇത്തവണ പർവതാരോഹണം സജീവമായതിനിടെ നിരവധി പേർക്ക് വൈറസ് ബാധ. നേപാളിലെ ബേസ് ക്യാമ്പിൽ നടന്ന പരിശോധനയിലാണ് നിരവധി പേർ കൊവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്.
നേപ്പാൾ പർവതാരോഹണ ഏജൻസി ഇതുവരെ നാലു പേർക്കേ കൊവിഡ്സ്ഥി രീകരിച്ചിട്ടുള്ളൂവെങ്കിലും 30ലേറെ പേരെ കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ വഴി കാഠ്മണ്ഡുവിലേക്ക് മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു.
നേപ്പാളിൽ അടുത്തിടെയായി കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മേയ് അഞ്ചിന് 6,700 പേരിലായിരുന്നു പുതുതായി രോഗം കണ്ടെത്തിയത്. ഈ വർഷം പുതുതായി എവറസ്റ്റ് കയറാൻ 408 പേർക്ക് അനുമതി നൽകിയിട്ടുണ്ട്. 72 മണിക്കൂറിനകം പൂർത്തിയാക്കിയ കൊവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നാണ് നിർദേശം.