Thu. Jan 23rd, 2025
ദുബൈ:

ഡിഎച്ച്​എ കേന്ദ്രങ്ങൾക്ക്​ പുറമെ ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളിൽകൂടി സൗജന്യ വാക്​സിൻ വിതരണം തുടങ്ങുമെന്ന്​ ദുബൈ ഹെൽത്ത്​ അതോറിറ്റി​ അറിയിച്ചു. ആശുപത്രികളിൽ നേരി​ട്ട്​ വിളിച്ച്​ ബുക്ക്​ ചെയ്​തശേഷം വേണം വാക്​സിൻ കേന്ദ്രത്തിൽ എത്താൻ.

ആസ്​റ്റർ, ബർജീൽ ആശുപ​ത്രികളിൽ ഉൾപ്പെടെ വാക്​സിൻ വിതരണം ചെയ്യും. രാജ്യത്ത്​ 100 ശതമാനം വാക്​സിനേഷൻ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ കൂടുതൽ കേന്ദ്രങ്ങളിൽ വാക്​സിനെത്തിക്കുന്നത്.

By Divya