തിരുവനന്തപുരം:
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതിനാല്‍ കേരളത്തിലോടുന്ന 10 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. മെയ് 6 മുതല്‍ 15 വരെയാണ് ഈ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. നിലവില്‍ ഈ ട്രെയിനുകളിലെ യാത്രയ്ക്കായി ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരിച്ചു നല്‍കുന്നതാണെന്നും റെയില്‍വെ അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിലുള്ള ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ ഒരു സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ താത്ക്കാലികമായി റെയില്‍വെ റദ്ദാക്കിയിരിക്കുന്നത്.