Mon. Dec 23rd, 2024
ചെന്നൈ:

മാധ്യമപ്രവർത്തകരെയും മുൻ നിരപോരാളികളിൽ ഉൾപ്പെടുത്തി തമിഴ്​നാട്ടിൽ അധികാരത്തിലെത്തിയ ഡിഎംകെയുടെ ആദ്യ തീരുമാനം. ഡിഎംകെ പ്രസിഡന്‍റ്​ എംകെ സ്റ്റാലിൻ ട്വിറ്ററിലൂടെ അറിയിച്ചതാണ്​ ഇക്കാര്യം. ‘പത്ര -ദൃശ്യ -ശ്രവ്യ മാധ്യമപ്രവർത്തകർ ജീവൻ അപകടത്തിലാക്കിയാണ്​ മഴയിലും വെയിലത്തും വെള്ള​പ്പൊക്കത്തിലും ജോലി ചെയ്യുന്നത്​. തമിഴ്​നാട്ടിൽ അവരെ മുൻനിര പോരാളികളായി പ്രഖ്യാപിക്കും’ -എം കെ സ്റ്റാലിൻ ട്വീറ്റ്​ ചെയ്​തു. ​

മുൻനിര ​പോരാളികളായി പ്രഖ്യാപിച്ചതോടെ എല്ലാ ആനുകൂല്യങ്ങൾക്കും മാധ്യമപ്രവർത്തകർ അർഹരാകും. കൊറോണ ​വൈറസ്​ പ്രതിരോധ വാക്​സിൻ വിതരണത്തിലും മുൻഗണന ലഭിക്കും.

By Divya