Mon. Dec 23rd, 2024
മുബൈ:

ബോളിവുഡ് താരം കങ്കണ റണൗത്തിന്‍റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു. ഇന്നലെ കുറിച്ച ഒരു ട്വീറ്റില്‍ ഗുജറാത്ത് കലാപത്തേക്കുറിച്ച്  നേരിട്ടല്ലാതെ പരാമര്‍ശിച്ചു എന്ന് വിമര്‍ശിച്ച് കങ്കണയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് നടപടി. തങ്ങളുടെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ പ്രസ്‍തുത അക്കൗണ്ട് സസ്‍പെന്‍ഡ് ചെയ്‍തിരിക്കുന്നതായാണ് ട്വിറ്ററിന്‍റെ അറിയിപ്പ്.

നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാളില്‍ നിന്നുള്ള ബിജെപി എംപി സ്വപന്‍ദാസ് ഗുപ്‍ത ട്വീറ്റ് ചെയ്‍തിരുന്നു. ബിര്‍ഭം ജില്ലയിലെ നാനൂരില്‍ സ്ഥിതി അപകടകരമാണെന്നും ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യം വച്ച് ഇറങ്ങിയിരിക്കുന്ന അക്രമികളില്‍ നിന്നും രക്ഷതേടി ആയിരത്തിലധികം കുടുംബങ്ങള്‍ വീടുവിട്ട് ഇറങ്ങിയിരിക്കുകയാണെന്നും ട്വീറ്റില്‍ ഉണ്ടായിരുന്നു.

വേണ്ട നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്‍തുകൊണ്ടായിരുന്നു പ്രസ്‍തുത ട്വീറ്റ്. ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കങ്കണ കുറിച്ച വരികളാണ് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയത്.

By Divya