ന്യൂഡൽഹി:
കൊറോണ വൈറസിന്റെ ഇന്ത്യൻ, ബ്രിട്ടീഷ്, ബ്രസീലിയൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന് പഠനം. ഐസിഎംആറും നാഷണൽ വൈറോളിജി ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നേരത്തെ നടത്തിയ പഠനത്തിൽ യു കെ, ഇന്ത്യൻ വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ഫലപ്രദമെന്ന് കണ്ടെത്തിയിരുന്നു.
ഇപ്പോൾ ബ്രസീലിയൻ വകഭേദത്തിനെതിരെയും കോവാക്സിൻ ഫലപ്രദമാണെന്നാണ് വ്യക്തമായിരിക്കുന്നത്. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനേയും വാക്സിൻ പ്രതിരോധിക്കുമെന്ന വിശ്വാസം കൂടുതൽ അരക്കെട്ടുറപ്പിക്കുന്നതാണ് പുതിയ പഠനഫലമെന്ന് അധികൃതർ അറിയിച്ചു. ഈയടുത്താണ് കോവാക്സിന്റെ മൂന്നാഘട്ടം പരീക്ഷണം ഇന്ത്യയിൽ പൂർത്തിയാക്കിയത്.
78 ശതമാനത്തോളം കോവാക്സിൻ കൊവിഡിനെതിരെ ഫലപ്രദമാണെന്നാണ് പരീക്ഷണങ്ങളിൽ കണ്ടെത്തിയത്.