Mon. Dec 23rd, 2024
വിജയത്തിളക്കത്തിൽ സ്ത്രീശക്തി  

സ്ത്രീകൾക്ക് മികച്ച ഒരു മുന്നേറ്റം കാഴ്ച വെച്ച തിരഞ്ഞെടുപ്പ് ആയിരുന്നു ഇത് എന്നതാണ് ഫലപ്രഖ്യാപനത്തിലൂടെ നാം കാണുന്നത്. 

1  സംസ്ഥാനത്തെ ഇടതുതരംഗത്തിന് മാറ്റ് കൂട്ടി മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ചരിത്രവിജയം. 61,035 വോട്ടുകൾക്കാണ് ആരോഗ്യമന്ത്രി വീണ്ടും ജയിച്ചു കയറുന്നത്. യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ് ലീഡോടെ ശൈലജ തോൽപ്പിച്ചിരിക്കുന്നത്.

സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിയാണ് കെ.കെ ശൈലജ. 2016-ൽ ആലത്തൂർ മണ്ഡലത്തിൽ സിപിഎമ്മിലെ എം ചന്ദ്രൻ 47, 674    വോട്ടുകളുടെ ഭൂരിപക്ഷം നേടിയതാണ് ഇതുവരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

2 കെ.കെ.രമ നിയമസഭയിലേക്ക്. വടകരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആയി നിയമസഭയിലേക്ക് എത്തുന്നത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ രമയുടെ ഭൂരിപക്ഷം 7014. 2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു രൂപീകരിച്ച ആർഎംപിക്കു ചരിത്രത്തിൽ ആദ്യമായി എംഎൽഎ.

3 ആറന്മുളയില്‍ വിജയം ഉറപ്പിച്ച് വീണ ജോര്‍ജ് 19003 . 2016-ല്‍ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോര്‍ജ് ആറന്മുളയില്‍നിന്ന് വിജയിച്ചത്. യു.ഡി.എഫിലെ കെ. ശിവദാസന്‍ നായരായിരുന്നു അന്ന് എതിര്‍സ്ഥാനാര്‍ഥി. അതേ, സ്ഥാനാര്‍ഥി തന്നെയായിരുന്നു ഇത്തവണയും വീണ ജോര്‍ജിന്റെ പ്രധാന എതിരാളി. 

4 തിരുവനന്തപുരം അറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഒ എസ് അംബിക വിജയിച്ചു.അംബിക രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും നേരത്തെ മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 31636 ലീഡിലാണ് അംബികയുടെ വിജയം 

5  ചടയമംഗലത്ത് ജെ ചിഞ്ചു റാണി 13678 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു 

6  ദലീമ ജോജോ 6802 വോട്ടിന്  അരൂരിൽ വിജയം പാട്ടും പാടി കരസ്ഥമാക്കി. 

7 കായംകുളത്ത് യു പ്രതിഭ 6279 വോട്ടുകൾക്ക് വിജയിച്ചു 

7  സിറ്റിംഗ് എം‌എൽ‌എയും സി‌പി‌എം സ്ഥാനാർത്ഥി സി കെ ആശ വൈക്കത്ത് 28947 വോട്ടുകൾക്ക് വിജയിച്ചു. കേരളത്തിൽ ഈ തിരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനങ്ങളിലും സ്ത്രീകൾ മത്സരിച്ച ഒരേ ഒരു മണ്ഡലം കൂടെയാണ് വൈക്കം. 

8  കോങ്ങാട് കെ. ശാന്തകുമാരി എൽഡിഎഫ് സ്ഥാനാർത്തി വിജയിച്ചു

9  ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ആർ ബിന്ദു പിന്തള്ളിയത്.

വനിതകൾ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതും സ്വന്തമായും സ്വതന്ത്രമായും നിലപാട് എടുക്കുന്നതും ഒന്നും ഒരു തടസമല്ല എന്ന് തെളിയിച്ച രത്‌നങ്ങൾ.  തണലിൽ നില്കാതെ അല്ലെങ്കിൽ തണലുകളിൽ ഉണ്ടാകാതെ സ്വന്തം പ്രകാശം തേടി വൃക്ഷമാക്കാൻ ജനങ്ങൾക്ക് പ്രചോദനം നൽകുന്ന സ്ത്രീകൾ. അഭിമാനമാണ് നിങ്ങൾ, പ്രചോദനമാണ് നിങ്ങൾ. വരും തലമുറയ്ക്ക് മാതൃകയാണ് വരും 5  വര്ഷം മാതൃകയാക്കണം.