Mon. Dec 23rd, 2024
തിരുവനന്തപുരം:

 
ആവേശം ഒട്ടും ചോരാതെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യം എണ്ണിയ തപാൽ വോട്ടുകളിൽ ഇത്തവണ എൽഡിഎഫ് കുതിപ്പാണ് ദൃശ്യമായത്. കൊവിഡ് രോഗികൾക്കടക്കം ഇത്തവണ തപാൽ വോട്ട് അനുവദിച്ചതിനാൽ കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ വോട്ടുകളുണ്ട്.ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്. തപാൽ വോട്ടുകളിൽ മുന്നിൽ എത്തിയതോടെ തുടക്കത്തിൽ തന്നെ ലീഡ് നേടാൻ എൽഡിഎഫിന് സാധിച്ചു.