Thu. Jan 23rd, 2025
ബാലുശ്ശേരി:

 
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നേറുന്നു. രാവിലെ എട്ട് മണിയോടെ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിയായിരുന്നു മുന്നില്‍.

എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവ് ആണ് മുന്നേറുന്നത്. 1500-ല്‍ അധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്.