Mon. Dec 23rd, 2024
ന്യൂഡൽഹി:

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവരെ വാക്​സിനേഷന്​ വിധേയമാക്കുന്ന യജ്ഞത്തിന്​ തുടക്കമിടുമെന്ന്​ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാക്​സിൻ ക്ഷാമം കാരണം ആറ്​ സംസ്​ഥാനങ്ങൾ മാത്രമാണ്​ നിലവിൽ യജ്ഞത്തിന്​ തുടക്കമിട്ടത്​.

മഹാരാഷ്​ട്ര, രാജസ്​ഥാൻ, ഉത്തർപ്രദേശ്​, ഛത്തിസ്ഗഢ്​, ഗുജറാത്ത്​, ഒഡീഷ സംസ്​ഥാനങ്ങളിലാണ്​ ഭാഗികമായി വാക്​സിനേഷൻ യജ്ഞങ്ങൾ തുടങ്ങുന്നത്​. ഈ സംസ്​ഥാനങ്ങളിൽ ചില ജില്ലകളിൽ മാത്രമാണ്​ സൗകര്യം ലഭ്യമാകുക.

By Divya