Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത്​ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ദുരന്തനിവാരണ ഫണ്ട്​ വേഗത്തിൽ സംസ്ഥാനങ്ങൾക്ക്​ കൈമാറാൻ കേന്ദ്രസർക്കാർ. 8873 കോടിയാണ്​ കേന്ദ്രസർക്കാർ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക്​ നൽകുന്നത്​. ഇതിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക്​ കൊവിഡ് പ്രതിരോധത്തിനായി മാറ്റിവെക്കാം.

ജൂണിലാണ്​ ദുരന്തനിവാരണ ഫണ്ട്​ ഇനി നൽകേണ്ടത്​. എന്നാൽ, ധനകാര്യ കമ്മീഷന്റെ ശിപാർശ പ്രകാരം ഇത്​ മെയിൽ നൽകാൻ തീരുമാനിക്കുകയായിരുന്നു. ഓക്​സിജൻ പ്ലാൻറുകളുടെ നിർമാണം, വെൻറിലേറ്റർ, എയർ പ്യൂരിഫയർ, അംബുലൻസ്​, കൊവിഡ് ആശുപത്രി, കൊവിഡ് കെയർ സെൻറർ, തെർമൽ സ്​കാനർ, പിപിഇ കിറ്റ്​, ടെസ്​റ്റിങ്​ ലബോററ്ററി, ടെസ്​റ്റിങ്​, കിറ്റ്​ എന്നിവയ്ക്കായെല്ലാം സംസ്ഥാനങ്ങൾക്ക്​ തുക ചെലവഴിക്കാമെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

By Divya