ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ട്രെന്റിംഗ് ആയ #resignmodi ഹാഷ്ടാഗ് നീക്കം ചെയ്യാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. സംഭവത്തില്‍ ഫേസ്ബുക്കിന്റെ പ്രതകരണം വന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
പൊതുജനങ്ങളുടെ വിയോജിപ്പുകള്‍ തടയാന്‍ വേണ്ടി ഫേസ്ബുക്കിലെ ഒരു ഹാഷ്ടാഗ് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്തുവെന്ന തരത്തില്‍ വാള്‍സ്ട്രീറ്റ് ജേണലിന്റെ വാര്‍ത്ത വസ്തുതകളെ തെറ്റിദ്ധരിപ്പിക്കുന്നതും നികൃഷ്ടമായ ഉദ്ദേശ്യത്തോടെ ഉള്ളതാണെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
ഹാഷ്ടാഗ് പിന്‍വലിക്കണമെന്ന് ഫേസ്ബുക്കിനോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാര്യം ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രസ്താവനയില്‍ പറയുന്നു.