Mon. Dec 23rd, 2024
സിഡ്‌നി:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് ഓസ്‌ട്രേലിയന്‍ ദിനപത്രത്തിന് കത്തയച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് ദി ടെലഗ്രാഫ്. ഹൈക്കമ്മീഷണറുടെ കത്തിലെ ഒരു ഭാഗവും ദി ഓസ്‌ട്രേലിയന്‍ പത്രറിപ്പോര്‍ട്ടിലെ ഒരു ഭാഗവും പ്രസിദ്ധീകരിച്ച് ഇന്ത്യയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്റെ ചിത്രത്തിനോടൊപ്പമാണ് ദി ടെലഗ്രാഫിന്റെ മറുപടി.

‘ഒട്ടകപ്പക്ഷി സ്വന്തം തല മണ്ണില്‍ പൂഴ്ത്തില്ല, എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അത് ചെയ്യും,’ എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. നേരത്തെയും മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ദി ഗാര്‍ഡിയന്‍, ഖലീജ് ടൈംസ്, ടൈം തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇന്ത്യ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശം നടത്തിയിട്ടുണ്ട്.

By Divya