Mon. Dec 23rd, 2024
ബംഗളൂരു:

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെയും പിണറായി വിജയനെയും അഭിനന്ദിച്ച് കന്നഡ നടന്‍ ചേതന്‍ കുമാര്‍. ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം ഭീകരമായിരിക്കുമ്പോള്‍ കേരളം തിളങ്ങുന്നൊരു അപവാദമാണെന്ന് ചേതന്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞവര്‍ഷം കൊവിഡില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുള്ള കേരളാ മോഡല്‍ ഒരു റോള്‍ മോഡല്‍ ആണെന്നും ചേതന്‍ അഭിപ്രായപ്പെടുന്നു.

‘ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമം ഭീകരമായിരിക്കുമ്പോള്‍ കേരളം തിളങ്ങുന്നൊരു അപവാദമാണ്. 2020ലെ കൊവിഡില്‍നിന്ന് കേരളം പാഠം ഉള്‍ക്കൊണ്ടു. ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം ചെലവഴിച്ചു.

ഓക്‌സിജന്‍ വിതരണം 58 ശതമാനത്തോളം വർദ്ധിപ്പിച്ചു. ഇപ്പോള്‍ കര്‍ണാടക, തമിഴ്‌നാട്, ഗോവ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നു. കേരള മോഡല്‍ = റോള്‍ മോഡല്‍. മോദി അല്ലെങ്കില്‍ ആര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്യൂ’ -ചേതന്‍ ട്വിറ്ററില്‍ കുറിച്ചു.

By Divya