Wed. Jan 22nd, 2025
health worker died in Wayanad

 

വയനാട്:

വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക‍ കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ  ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഇവരുടെ ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു. വൃക്ക സംബന്ധമായ അസൂഖങ്ങള്‍ക്ക് കുറെകാലമായി മരുന്നു കഴിക്കുന്നയാളാണ് അശ്വതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കൊവിഡ് പ്രോട്ടോക്കോള്‍  പ്രകാരം സംസ്കരിക്കും.

https://www.youtube.com/watch?v=YMHYX7PozmE

By Athira Sreekumar

Digital Journalist at Woke Malayalam