Tue. Nov 26th, 2024
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡ് തരംഗമല്ല, കൊവിഡ് സുനാമിയാണ് ആഞ്ഞടിക്കുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ വെറുതവിടില്ലെന്നും തൂക്കിലിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഓക്‌സിജന്‍ വിതരണത്തിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. ഡല്‍ഹിക്ക് വാഗ്ദാനം ചെയ്ത 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ എപ്പോള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ചോദിച്ചു. ആവശ്യത്തിന് ക്രയോജനിക് ടാങ്കറുകള്‍ ഇല്ലാത്തത് ഓക്‌സിജന്‍ വിതരണത്തിന് തടസ്സമാകുന്നുവെന്നും, സിംഗപ്പൂരില്‍ നിന്ന് 4 ക്രയോജനിക് ടാങ്കറുകള്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ക്രയോജനിക് ടാങ്കറുകള്‍ ഏര്‍പ്പെടുത്തി നല്‍കാത്തതിന് ഡല്‍ഹി സര്‍ക്കാരിനെ കോടതി വിമര്‍ച്ചു

By Divya