Fri. Apr 19th, 2024
ലഹോർ:

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓക്സിജൻ വിതരണത്തിൽ വൻപ്രതിസന്ധിയാണ് നേരിടുന്നത്. കൊവിഡ് രോഗികൾക്ക് ഓക്സിജൻ ലഭിക്കാത്ത അവസ്ഥ. നിരവധിപ്പേരാണ് സഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ഓക്സിജൻ പ്രതിസന്ധിയിൽ ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ് പാക്ക് പൗരൻമാർ. ട്വിറ്ററില്‍ ഇന്ത്യ നീഡ്സ് ഓക്സിജൻ എന്ന ഹാഷ്ടാഗും ട്രെൻഡിങ്ങിലായി.

കൊവിഡ് മൂലം ശ്വാസതടസ്സം അനുഭവപ്പെടുന്നവർക്ക് നൽകാൻ വേണ്ട മെഡിക്കൽ ഓക്സിജന്റെ ക്ഷാമം നേരിടാൻ വ്യോമ, നാവിക സേനകൾ രംഗത്ത് ഉണ്ട്. വിദേശത്തു നിന്ന് ഓക്സിജൻ ഉൽപാദന ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യോമസേനയുടെ ചരക്കു വിമാനങ്ങൾ അയച്ചു.

ഒരു മിനിറ്റിൽ 40 ലീറ്റർ ഓക്സിജൻ ഉല്പാദിപ്പിക്കാൻ ശേഷിയുള്ള 23 ഉപകരണങ്ങൾ ജർമനിയിൽ നിന്നെത്തിക്കും. സൈനിക ആശുപത്രികളിൽ അവ സജ്ജമാക്കും. ഓക്സിജൻ നീക്കത്തിനാവശ്യമായ കണ്ടെയ്നറുകളുടെ ക്ഷാമം നേരിടുന്നതിനാൽ അവയും ഇറക്കുമതി ചെയ്യും.

By Divya