Sat. Apr 27th, 2024
മ​നാ​മ:

കൊവി​ഡ്​ കു​ത്തി​വെ​പ്പും ഗ്രീ​ൻ പാ​സ്​​പോ​ർ​ട്ടും പ​ര​സ്​​പ​രം അം​ഗീ​ക​രി​ക്കാ​ൻ ബ​ഹ്​​റൈ​നും ഇ​സ്രാ​യേ​ലും തീ​രു​മാ​നി​ച്ചു. ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഗാ​ബി അ​ഷ്​​കെ​ന​ക​സി​യും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. തു​ട​ർ​ന്ന്, ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യും ചെ​യ്​​തു.

ക​രാ​ർ പ്ര​കാ​രം, ഒ​രു രാ​ജ്യ​ത്ത്​ വാ​ക്​​സി​നെ​ടു​ത്ത്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ച്ച​യാ​ൾ​ക്ക്​ മ​റ്റേ രാ​ജ്യ​ത്ത്​ എ​ത്തു​മ്പോൾ ക്വാ​റ​ൻ​റീ​ൻ ആ​വ​​ശ്യ​മി​ല്ല. ‘ഗ്രീ​ൻ പാ​സ്​​പോ​ർ​ട്ട്’ ആ​വ​ശ്യ​മാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക്​ പ്ര​വേ​ശി​ക്കാ​നും ക​ഴി​യും. അ​തേ​സ​മ​യം, ര​ണ്ട്​ രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച വാ​ക്​​സി​ൻ ആ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യു​ണ്ട്.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഒ​രു രാ​ജ്യ​ത്ത്​ മാ​ത്രം അം​ഗീ​ക​രി​ച്ച വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്കും ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ക്​​സി​ൻ എ​ടു​ത്ത​വ​രു​ടെ തി​രി​ച്ച​റി​യ​ൽ ന​ട​പ​ടി​ക​ൾ ഡി​ജി​റ്റ​ൽ മാ​ർ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ ഈ ന​ട​പ​ടി​ക​ൾ സ​ഹാ​യി​ക്കും. വി​നോ​ദ സ​ഞ്ചാ​രം, വ്യാ​പാ​രം, സാ​മ്പ​ത്തി​കം എ​ന്നീ ​മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തെ ക​രാ​ർ ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

By Divya