Tue. Nov 5th, 2024
മലപ്പുറം:

കൊവിഡിന്‍റെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്​തമാക്കുന്നു. 16 പഞ്ചായത്തുകളിൽ ജില്ലാ കലക്​ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്​, മുതുവല്ലൂർ, ചേലേ​മ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്​, ഒതുക്കുങ്ങൽ, താനാളൂർ, നന്ന​മ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയം​ങ്കോട്​, ആല​ങ്കോട്​, വെട്ടം, പെരുവള്ളൂർ ​ഗ്രാമപഞ്ചായത്തുകളിലാണ്​ നിരോധനാജ്ഞ.

ഇന്ന്​ രാത്രി ഒമ്പത്​ മുതൽ ഈ മാസം 30ാം തീയതി വരെയാണ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്​. ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 30 ശതമാനം കൂടുതലുള്ള പ്രദേശങ്ങളിലാണ്​ നിരോധനാജ്ഞ. നിയന്ത്രണങ്ങൾ ഏർപ്പെടുത്ത പഞ്ചായത്തുകളിൽ ആളുകൾ കൂട്ടം കൂടുന്നത്​ കർശനമായി നിയന്ത്രിക്കും.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം 2776 പേർക്കാണ്​കൊവിഡ് സ്ഥിരീകരിച്ചത്​. ഇതിൽ 2675 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ. 378 പേർക്ക്​ രോഗമുക്​തിയും ഉണ്ടായി.

By Divya