തിരുവനന്തപുരം:
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം ലോക്ഡൗണിന് സമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അതീവഗൗരവതരമാണ്. നാളെയും മറ്റന്നാളും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ് നേരിടാന്‍ ത്രിമുഖപദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു.
1. ടെസ്റ്റ് പരമാവധി കൂട്ടി രോഗബാധിതരെ വേഗത്തില്‍ കണ്ടെത്തും.
2. കൊവിഡ് ആശുപത്രികളിലും വീടുകളിലുമടക്കം ചികില്‍സ ഉറപ്പാക്കും.
3.പ്രത്യേകനിയന്ത്രണങ്ങളും അവയുടെ മേല്‍നോട്ടവും കാര്യക്ഷമമാക്കും.
വിവാഹത്തിന് ഹാളുകളില്‍ പരമാവധി 75 പേര്‍ മതി; തുറസായ സ്ഥലങ്ങളില്‍ 150 പേരും– അദ്ദേഹം പറഞ്ഞു. വിവാഹത്തിന് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. മരണാനന്തരചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്ക് മാത്രം അനുമതി.
വാക്സീന്‍ വാങ്ങാന് 1300 കോടി വേണമെന്നും അദ്ദേഹം പറഞ്ഞു. ഡോസിന് 400 രൂപ നല്‍കി വാക്സീന്‍ വാങ്ങാന് 1300 കോടി രൂപ ചെലവാകും. രാജ്യത്ത് മുഴുവന്‍ സൗജന്യമായി വാക്സീന്‍ നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.