Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യത്തെ കൊവിഡ് സാഹചര്യം അതീവഗുരുതരാവസ്ഥയിലേക്ക്. കൊവിഡ് ആശുപത്രികളില്‍ ആവശ്യത്തിന് ബെഡുകളോ അടിയന്തരാവശ്യത്തിനുള്ള ഓക്‌സിജനോ പോലുമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൊവിഡ് അതിഭീകരമായി ബാധിച്ച ഡല്‍ഹിയിലെ അവസ്ഥ ദയനീയമാണ്.

ഓക്‌സിജനില്ലാതെ കൊവിഡ് ചികിത്സ തകിടം മറഞ്ഞിരിക്കുകയാണ്. ഡല്‍ഹിയിലെ ഭീകരാവസ്ഥ വ്യക്തമാക്കുന്ന ചിത്രം കഴിഞ്ഞദിവസം റോയിട്ടേഴ്‌സിലെ ഡാനിഷ് സിദ്ദിഖി പങ്കുവെച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പോലു ഇടമില്ലാത്ത അവസ്ഥയാണ് ഡല്‍ഹിയില്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഡല്‍ഹിയിലെ ശ്മശാനത്തില്‍ സംസ്‌ക്കരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ഏപ്രില്‍ 22 നാണ് ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.

By Divya