Mon. Dec 23rd, 2024
തിരുവനന്തപുരം:

 
കൊവിഡ് മുക്തനായതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു തലസ്ഥാനത്ത് എത്തും. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധം ചീഫ് സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കും.

ഇനി മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാകും അവലോകന യോഗം ചേരുക. അവലോകന യോഗങ്ങള്‍ക്ക് ശേഷം മുന്‍പത്തെ പോലെ അദ്ദേഹം മാധ്യമങ്ങളെ കാണാനും സാധ്യതയുണ്ട്.

കഴിഞ്ഞ 14നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി അന്ന് വൈകീട്ട് തന്നെ ആശുപത്രി വിടുകയും ചെയ്തിരുന്നു.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.