Wed. Jul 2nd, 2025

 

കൊച്ചി:

എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് പഞ്ചായത്തുകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച വൈകിട്ട് ആറ് മണി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. എടത്തല, വെങ്ങോല, മഴുവന്നൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളുമാണ് അടച്ചിടുക.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ 113 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ ആക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകൾ ഉൾപ്പടെയാണിത്. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏഴു ദിവസത്തേക്കാണ് ലോക്ഡൗൺ നടപ്പാക്കുക.

എറണാകുളത്ത് ഇന്ന് 3212 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ വാക്സിൻ ക്ഷാമവും രൂക്ഷമാണ്.

 

By Athira Sreekumar

Digital Journalist at Woke Malayalam