Sat. Jan 18th, 2025
ദുബൈ:

കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 53 ഭക്ഷ്യ വില്‍പ്പനശാലകള്‍ ദുബൈ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. ഈ വര്‍ഷം ദുബൈ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ ഗുരുതരമല്ലാത്ത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് 1,133 സ്ഥാപനങ്ങള്‍ക്ക് ശക്തമായ താക്കീതും നല്‍കി.

2021ലെ ആദ്യത്തെ മൂന്ന് മാസങ്ങളില്‍ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിലായി 13,775 പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ 12,438  സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ദുബൈ മുന്‍സിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വിഭാഗം മേധാവി സുല്‍ത്താന്‍ അലി അല്‍ താഹര്‍ പറഞ്ഞു. 

ഭക്ഷണം പാകം ചെയ്യുമ്പോള്‍ മാസ്‌കും കൈയ്യുറകളും ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് പ്രധാനമായും പരിശോധനയില്‍ കണ്ടെത്തിയത്.

By Divya