Wed. Jan 22nd, 2025
കൊച്ചി:

കൊവിഡ് വ്യാപനത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയ എറണാകുളത്ത് കനത്ത ജാഗ്രത. ജില്ലയില്‍ കൊവിഡ് നിയന്ത്രണത്തിനായി ആരോഗ്യമന്ത്രി കെകെ ശൈലജ അടിയന്തരയോഗം ചേര്‍ന്നു. ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയും കളമശ്ശേരി മെഡിക്കല്‍ കോളേജും കൊവിഡ് ആശുപത്രിയാക്കും. സര്‍ക്കാര്‍ മേഖലയില്‍ ആയിരം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കും.

ജില്ലയില്‍ ഇന്നലെ 2835 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 2741 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്നലെ 355 പേര്‍ രോഗ മുക്തി നേടിയപ്പോള്‍ 2257 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

By Divya