Wed. Jan 22nd, 2025
കൊച്ചി:

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച്​ അന്വേഷണം റദ്ദാക്കണമെന്ന എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ഇ ഡിക്കെതിരായ രണ്ട്​ എഫ്​ഐആറുകൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്​തിട്ടുണ്ട്​. സർക്കാറിന്​ കനത്ത തിരിച്ചടി നൽകുന്നതാണ്​ കോടതി തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാരോപിച്ചു കൊണ്ടാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയതത്.

സ്വപ്ന സുരേഷിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആദ്യ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശേഷം സന്ദീപ് നായരുടെ മൊഴി പ്രകാരം ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമതും കേസെടുത്തു.

By Divya