Fri. Apr 11th, 2025 10:21:46 PM
Lucknow cremation ground being covered with tin sheets

 

ലഖ്‌നൗ:

ലഖ്‌നൗവിൽ കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ കുന്നുകൂടുന്ന സാഹചര്യത്തിൽ ഒരേ സമയം നിരവധി മൃതദേഹങ്ങൾ ശ്‌മശാനത്തിൽ കത്തിക്കുന്ന ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിചത്തിന് പിന്നാലെ ചിത്രമെടുക്കുന്നത് തടയുന്നതിനായി മറ സ്ഥാപിച്ചു. ലഖ്‌നൗവിലെ ഭൈൻസകുണ്ട് ശ്മശാന സ്ഥലത്ത് ആളുകൾ ചിത്രമെടുക്കുന്നത് തടയുന്നതിനായി ടിൻ ഷീറ്റുകളാണ് മറയായി സ്ഥാപിച്ചത്.

ഇപ്പോൾ ആ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തർ പ്രദേശ് സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. ഹാത്രസ് മുതൽ കൊവിഡ് വരെ എല്ലാം മറച്ചുവെയ്ക്കുന്ന ശീലമാണ് ഉത്തർ പ്രദേശ് സർക്കാരിനുള്ളതെന്ന് പോലും വിമർശനങ്ങളുണ്ട്.

https://www.youtube.com/watch?v=giUn8huKnJY

 

By Athira Sreekumar

Digital Journalist at Woke Malayalam