Mon. Dec 23rd, 2024
gardener collecting covid sample in Madhyapradesh

 

ഭോപ്പാൽ:

മധ്യപ്രദേശിലെ റൈസന്‍ ജില്ലയിലെ സാഞ്ചിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ആശുപത്രിയിലെ തോട്ടക്കാരനെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. ഹല്‍കെ റാം എന്നയാളാണ് ആശുപത്രിയില്‍ കൊവിഡ് പരിശോധനക്കായി എത്തുന്നവരുടെ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ചിലരെക്കൊണ്ട് ഹല്‍കെ റാം സ്വയം സാമ്പിളുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുണ്ട്.

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും ആളുകള്‍ സ്വയം സാമ്പിളുകള്‍ എടുക്കുകയും ഇവര്‍ക്കുള്ള നിര്‍ദേശം റാം നല്‍കുകയും ചെയ്യുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിലെ എല്ലാവര്‍ക്കും വൈറസ് ബാധിച്ചതിനാലാണ് താന്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതെന്നാണ് ഹല്‍കെ റാം പറയുന്നത്.

അതേസമയം ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഇതിനെ ന്യായീകരിച്ചാണ് രംഗത്തെത്തിയത്, തോട്ടക്കാരന് വേണ്ട പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്.

https://www.youtube.com/watch?v=RitOZo3hSew

By Athira Sreekumar

Digital Journalist at Woke Malayalam