സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പോസ്റ്റ് ആയിരുന്നു രഞ്ജിത്ത് ആർ പാണത്തൂരിന്റെത്. ഹയർ സെക്കൻഡറിയിൽ പഠനം ഉപേക്ഷിക്കാനുറച്ച രഞ്ജിത് പിന്നീട് ജീവിത സാഹചര്യങ്ങളോട് പൊരുതി ഐഐഎം പ്രഫസർ തസ്തിക വരെ എത്തിയ ഒരു പ്രചോദനാത്മകമായ കഥ. എന്നാൽ ഇപ്പോൾ അതിലേറെ ചർച്ച ചെയ്യപ്പെടുന്നത് രഞ്ജിത്തിന് നിഷേധിക്കപ്പെട്ട കാലിക്കറ്റ് സർവകലാശാല അധ്യാപക നിയമനമാണ്.
പട്ടികവർഗ വിഭാഗത്തിൽപെട്ട രഞ്ജിത്തിന് നാലാം റാങ്ക് ലഭിച്ചിട്ടും കാലിക്കറ്റിലെ ഇക്കണോമിക്സ് അധ്യാപക തസ്തികയിൽ നിയമനം നൽകിയിരുന്നില്ല. മദ്രാസ് ഐഐടിയിലെ പിഎച്ച്ഡി ബിരുദവുമായി ഇൻറർവ്യൂവിനെത്തിയ സമൂഹത്തില ഏറ്റവും പിന്നാക്കമുള്ള പട്ടികവർഗ വിദ്യാർഥിക്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് സിൻഡിക്കേറ്റ് നിയമനം നിഷേധിച്ചത്.
വിവാദമായ കാലിക്കറ്റിലെ അധ്യാപകനിയമനത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ നാല് ഒഴിവുകളാണുണ്ടായിരുന്നു. ഞ്ജിത്തിന് നാലാം റാങ്കായിരുന്നു. ഓപൺ വിഭാഗത്തിൽ രണ്ടും മുസ്ലിം വിഭാഗത്തിൽ ഒരാൾക്കും നിയമനം നൽകി. നാലാമത്തെ ഒഴിവ് ഒബിസിക്കാണെന്ന് സർവകലാശാല പറയുന്നു. റാങ്ക് പട്ടികയിൽ ആളില്ലാത്തതിനാൽ എൻസിഎ (ഉദ്യോഗാർഥികളെ ലഭിക്കാത്ത അവസ്ഥ) ആയി കണക്കാക്കുകയും ചെയ്തു.
റാങ്ക് പട്ടികയും സംവരണക്രമ പട്ടികയും പുറത്തുവിടാതെയുള്ള നിയമന ക്രമക്കേടിനെതിരെ പലരും ഹരജി നൽകിയിരുന്നു. രഞ്ജിത്തിന്റെ ഹരജിയും ഹൈകോടതി ഫയലിൽ സ്വീകരിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാല, വൈസ് ചാൻസലർ, സംസ്ഥാന സർക്കാർ, നിയമനം കിട്ടിയ മൂന്ന് പേർ എന്നിവരെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി.
https://www.youtube.com/watch?v=8wqbSSWiZOA