ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ: സാ​ക്ഷ​ര​ത മി​ഷ​നിലും ക്രമക്കേടെന്ന് പരാതി

സാ​ക്ഷ​ര​ത മി​ഷ​നി​ൽ പു​തു​താ​യി സ്ഥി​ര​പ്പെ​ടു​ത്തി​യ 74 ജീ​വ​ന​ക്കാരിൽ 23പേ​ർ 10വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ പ​രാ​തി.

0
64
Reading Time: < 1 minute

 

തിരുവനന്തപുരം:

10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സാ​ക്ഷ​ര​ത മി​ഷ​നി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തിന്റെ മ​റ​വി​ൽ നി​ശ്ചി​ത ക​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രെ തി​രു​കി​ക്ക​യ​റ്റി​യെ​ന്ന് ആക്ഷേപം. സാ​ക്ഷ​ര​ത മി​ഷ​നി​ൽ പു​തു​താ​യി സ്ഥി​ര​പ്പെ​ടു​ത്തി​യ 74 ജീ​വ​ന​ക്കാരിൽ 23പേ​ർ 10വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ പ​രാ​തി.

ജി​ല്ല പ്രൊജക്റ്റ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ, ജി​ല്ല പ്രൊ​ജ​ക്ട്​ അ​സി. കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ, ഓ​ഫി​സ് അ​സി​സ്​​റ്റ​ൻ​റു​മാ​ർ, ക്ല​റി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റു​മാ​ർ, ഡ്രൈ​വ​ർ എ​ന്നി​ങ്ങ​നെ 23പേ​രെ​യാ​ണ്​ സ്ഥി​ര​പെടുത്തിയത്. 

സാ​ക്ഷ​ര​ത മി​ഷ​െൻറ 2018 ജൂ​ലൈ​യി​ലെ 55ാമ​ത് എ​ക്സി​ക്യൂ​ട്ടി​വ് കമ്മിറ്റി ശി​പാ​ർ​ശ അ​നു​സ​രി​ച്ച്​ 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെട്ട സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. എ​ന്നാ​ൽ, 55ാമ​ത് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചേ​ർ​ന്ന്​ 10വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ സ്ഥി​ര​പ്പെ​ടുത്താൻ തീ​രു​മാ​നി​ച്ച സ​മ​യ​ത്ത് 23 ജീ​വ​ന​ക്കാ​ർ നി​ശ്ചി​ത കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ ഒ​രു​വി​ഭാ​ഗം ജീ​വ​ന​ക്കാർ പറയുന്നു.  ഭ​ര​ണ​ക​ക്ഷി​യു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തു​ന്ന ഇ​വ​രെ തി​രു​കി​ക്ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

Advertisement