Wed. Jan 22nd, 2025
റിയാദ്:

മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്‍ച ആയിരിക്കും. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് റമദാന്‍ വ്രതം ചൊവ്വാഴ്‍ച ആരംഭിക്കുന്നത്.

ഞായറാഴ്‍ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് വിശ്വാസികളോട് സൗദി സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ഞായറാഴ്‍ച സൂര്യാസ്‍തമയത്തിന് 29 മിനിറ്റുകള്‍ക്ക് മുമ്പ് ചന്ദ്രന്‍ അസ്‍തമിക്കുന്നതിനാല്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്ന് ഗോളശാസ്‍ത്ര വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

By Divya