Sat. Apr 20th, 2024
തിരുവനന്തപുരം:

ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന്‍ ബെഞ്ചിലേക്ക് അടിയന്തര പ്രാധാന്യത്തോടെ ഹര്‍ജി എത്തിക്കാനാണ് ശ്രമം.

സ്വജനപക്ഷപാതം കാണിച്ച ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്താ ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. ന്യൂനപക്ഷ കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി.

ബന്ധുനിയമനത്തില്‍ ജലീലിന്റേത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. ബന്ധുവായ അദീബിനെ ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയില്‍ പറയുന്നു. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയില്‍ ആവശ്യപ്പെടുന്നുണ്ട്.

By Divya