Wed. Apr 24th, 2024
ഇടുക്കി:

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഇന്ത്യയെ ഇസ് ലാമിക രാജ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘സുപ്രീം കോടതി ലവ് ജിഹാദ് ഇല്ലെന്ന് പറഞ്ഞു. എന്നാല്‍ അത് തെറ്റാണ് ലവ് ജിഹാദ് ഉണ്ട്. ഈ പോക്ക് അവസാനിപ്പിക്കാന്‍ ഒരു മാര്‍ഗമേയുള്ളു. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപ്പെടില്ല,’ പി സി ജോര്‍ജ് പറഞ്ഞു.

ഹിന്ദുരാഷ്ട്രമാക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. ആ പ്രശ്‌നം താന്‍ തന്നെ സഹിച്ചുകൊള്ളാം എന്നും പിസി ജോര്‍ജ് പറഞ്ഞു. ലവ് ജിഹാദ് അടക്കമുള്ള വര്‍ഗീയ ഇടപെടലുകള്‍ തടയാന്‍ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണ് ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊടുപുഴയില്‍ എച്ച് ആര്‍ഡിഎസ് സ്വാതന്ത്ര്യ ദിന അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

By Divya