Thu. Aug 21st, 2025
സൗദി:

റമദാനെ സ്വീകരിക്കുന്നതിനായി മക്കയിലും മദീനയിലും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. അനുമതിപത്രമില്ലാതെ മക്കയിലെ ഹറം പള്ളിയിലെത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് വാക്‌സിനെടുക്കാത്തവർക്ക് മദീനയിലെ മസ്ജിദുന്നബവിയിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

പെർമിറ്റില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും, നമസ്‌കരിക്കാൻ എത്തുന്നവർക്ക് 1,000 റിയാലുമാണ് പിഴ ചുമത്തുക. കൊവിഡ് അവസാനിച്ച് ജനജീവിതം സാധാരണ നിലയിലെത്തുന്നത് വരെ ഈ സ്ഥിതി തുടരും. ഇഅ്തമർനാ, തവക്കൽനാ ആപ്പ് വഴിയാണ് ഹറമുകളിൽ പ്രവേശിക്കുന്നതിനുള്ള പെർമിറ്റുകൾ നൽകുന്നത്.

കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവർക്കും, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവർക്കും, ആറ് മാസത്തിനിടെ കൊവിഡ് ഭേദമായവർക്കും മാത്രമേ അനുമതി ലഭിക്കൂ.

By Divya