Mon. Dec 23rd, 2024
sangh parivar activists block palakkad film shooting

 

ഹിന്ദു- മുസ്‌ലിം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ് സംഘപരിവാര്‍. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തില്‍ നടന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. 

ക്ഷേത്ര കമ്മിറ്റിയുടെയോ ദേവസ്വം ബോര്‍ഡിന്റെയോ അനുമതി ഇല്ലാതെയാണ് ഷൂട്ടിങ് നടത്തിയതെന്നാണ് ബിജെപി പ്രാദേശിക നേതൃത്വം പറയുന്നത്. അതുകൊണ്ട് പ്രതിഷേധവുമായി മുന്നോട്ടുപോകും എന്നും അവര്‍ പറയുന്നു. എന്നാൽ ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

ഈ സിനിമ എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ഷൂട്ടിംഗ് ഉപകരണങ്ങള്‍ എടുത്തെറിയുകയും ചെയ്‌തെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

https://www.youtube.com/watch?v=YZCqYBL7BDY

 

By Athira Sreekumar

Digital Journalist at Woke Malayalam