Mon. Dec 23rd, 2024
farmers block kundli manesar palwal expressway

 

ഡൽഹി:

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡൽഹി അതിർത്തിയിലെ കുണ്ഡലിമനേസർപൽവാൽ എക്‌സ്പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം പതിനാലിന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. പാർലമെന്റ് മാർച്ച് നടത്തുന്ന തീയതിയും, സമയവും അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. അതേസമയം കർഷകപ്രക്ഷോഭത്തിനെതിരായ ഹരജി പരിഗണിച്ച സുപ്രീംകോടതി റോഡുകൾ ഉപരോധിക്കാൻ പാടില്ല എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam