Sun. Jan 12th, 2025
പാലക്കാട്:

പാലക്കാടും ബിജെപി – കോൺഗ്രസ് വോട്ടുകച്ചവടം ആരോപിച്ച് മന്ത്രി എ കെ ബാലൻ. ഹരിപ്പാടും പുതുപ്പള്ളിയും ജയിക്കാൻ ബിജെപിയെ പാലക്കാടും മലമ്പുഴയിലും സഹായിച്ചെന്നാണ് ആരോപണം. പണം കൊടുത്തിട്ടാണോ ചിലർക്ക് ജയിക്കാൻ വേണ്ടിയാണോ വോട്ടുകച്ചവടം എന്ന് കാലം തെളിയിക്കുമെന്ന് ബാലൻ.

2016ൽ മലമ്പുഴയിൽ ഇരുപതിനായിരം വോട്ട് കോൺഗ്രസ് ബിജെപിക്ക് വിറ്റുവെന്നും വോട്ടുകച്ചവടം അറിയാവുന്നതിനാലാണ് ജോൺ ജോൺ പിൻമാറിയതെന്നുമാണ് ബാലൻ പറയുന്നത്. പാലക്കാടും വോട്ട് കച്ചവടം വ്യാപിക്കുന്നുണ്ടെന്നാണ് ആരോപണം. പണം കൊടുത്തിട്ടാണോ ചിലർക്ക് ജയിക്കാൻ വേണ്ടിയാണോ വോട്ടുകച്ചവടം എന്ന് കാലം തെളിയിക്കുമെന്നും ബാലൻ പറഞ്ഞു.

By Divya