Mon. Dec 23rd, 2024
Speaker P Sreeramakrishnan fails to appear before Customs

 

തിരുവനന്തപുരം:

ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് സ്പീക്കര്‍ കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.

യുഎഇ കോണ്‍സുല്‍ ജനറല്‍ വഴി ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ക്ക് പങ്കുണ്ടെന്ന് കേസില്‍ അറസ്റ്റിലായ സ്വപ്നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സ്പീക്കറെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് വിളിപ്പിച്ചത്.

സ്പീക്കര്‍ക്കെതിരെ ശക്തമായ മൊഴികള്‍ ഉള്ളതിനാല്‍ അദ്ദേഹത്തില്‍നിന്ന് വിശദീകരണം ലഭിച്ചേ മതിയാകൂ എന്നാണ് കസ്റ്റംസിന്റെ നിലപാട്. തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞമാസം നോട്ടീസ് നല്‍കിയിരുന്നെങ്കിലും വോട്ടെടുപ്പ് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് നീട്ടിവെച്ചത്.

https://www.youtube.com/watch?v=UwKDsjSBiY8

By Athira Sreekumar

Digital Journalist at Woke Malayalam