Fri. Apr 4th, 2025
കണ്ണൂര്‍:

കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ അക്രമസംഭവങ്ങളില്‍ കണ്ണൂരില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നതെന്നും ആരോപിച്ചാണ് സര്‍വ്വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌ക്കരിച്ചത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. സമാധാന ശ്രമങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെങ്കിലും അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് യുഡിഎഫ് ആരോപിച്ചു.

അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണെന്നും പ്രതിഷേധ പരിപാടികള്‍ ജില്ലയിലാകെ സംഘടിപ്പിക്കുനെന്നും യുഡിഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

By Divya