Mon. Sep 8th, 2025
കാസർകോട്:

ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ പ്രതിഷേധത്തെ തുടർന്ന് മഞ്ചേശ്വരത്ത് അവസാന മണിക്കൂറിൽ എത്തിയവർക്കു വോട്ട് ചെയ്യാൻ അനുമതി. അവസാന മണിക്കൂറിൽ എത്തിയ ഏഴു പേർക്കാണ് വോട്ടു ചെയ്യാൻ സാധിക്കുക. 130–ാം ബൂത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നിരുന്നു.

ബൂത്തിന് മുന്നിലാണു കെ സുരേന്ദ്രനും പ്രവർത്തകരും പ്രതിഷേധിച്ചത്. വോട്ട് ചെയ്യാൻ അനുവദിക്കാതെ മടങ്ങില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്.

By Divya