Tue. May 13th, 2025
കോഴിക്കോട്:

നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കും. ഇത്തവണ ഇരു മുന്നണികൾക്കും തിരഞ്ഞെടുപ്പിൽ തകർച്ച നേരിടും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്തം ആണ്.  എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.  ബാലുശ്ശേരി മണ്ഡലത്തിലെ മൊടക്കല്ലൂർ എയുപി സ്കൂൾ എത്തിയാണ് കെ സുരേന്ദ്രൻ വോട്ടിട്ടത്.

By Divya