Mon. Dec 23rd, 2024
നേമം:

നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ മുരളീധരന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേമം സ്റ്റുഡിയോ റോഡില്‍ വച്ചാണ് വാഹനം തടഞ്ഞത്. പണം നല്‍കാന്‍ എത്തിയെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്.

നിലവില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി കെ മുരളീധരന്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. രാത്രിയില്‍ രഹസ്യമായി പണം നല്‍കാന്‍ എത്തിയെന്നാരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. വാഹനത്തിന് കേടുപാടുകള്‍ വരുത്തിയെന്നും പരാതിയുണ്ട്.

ഇതേ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷജീറിന്റെ തലയ്ക്ക് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

By Divya