Wed. Jan 22nd, 2025
ആലപ്പുഴ:

സ്വാമി അയ്യപ്പാ എനിക്കും എൻ്റെ സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കോടതി വിധി നടപ്പാക്കാന്‍ എടുത്തുചാടി ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതിന് ക്ഷമിക്കണം എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണം.

അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നതില്‍ ആത്മാര്‍ത്ഥത ഉണ്ടെന്ന് കരുതാം. അല്ലാത്ത പക്ഷം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങള്‍ കാപട്യമാണ്. ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും യുഡിഎഫ് നയിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ അത് ദേശീയതലത്തിലും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ആന്റണി പറഞ്ഞു.

By Divya