Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ കാറ്റ് വീശുന്നുണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മികച്ച വിജയ പ്രതീക്ഷയാണ് യുഡിഎഫിനുള്ളതെന്നും എം എം ഹസൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. നേമത്തെ 99 ശതമാനമായിരുന്നു വിജയപ്രതീക്ഷ.

രാഹുൽ ഗാന്ധി നേമത്ത് എത്തി പ്രസംഗിച്ചതോടെ വിജയ പ്രതീക്ഷ നൂറ് ശതമാനമായി. യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും എം എം ഹസൻ പറഞ്ഞു. കള്ളവോട്ട് ഒരു കാരണവശാലും അനുവദിക്കില്ല. നാളത്തെ തിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂർവവുമായി നടക്കും.

വൈകുന്നേരത്തോടെ ഫീൽഡിൽ നിന്ന് വിവരം ലഭിക്കുമ്പോൾ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാകുമെന്നും എം എം ഹസൻ വ്യക്തമാക്കി.

By Divya