Mon. Dec 23rd, 2024
കൊച്ചി:

സംസ്​ഥാനം നാളെ​ പോളിങ്​ ബൂത്തിലേക്ക്​. ​എല്ലാ ജില്ലകളിലും പോളിങ്​ സാമഗ്രികളുടെ വിതരണം ആ​രംഭിച്ചു. നിയോജക മണ്ഡലങ്ങളിൽ തയാറാക്കിയ സെന്‍ററുകളിലൂടെയാണ്​ പോളിങ്​ സാമഗ്രികളുടെ വിതരണം. രാവിലെ ഏഴോടെ ജീവനക്കാർ സെന്‍ററുകളിലെത്തിയിരുന്നു. എ​ട്ടോടെ ഉദ്യോഗസ്​ഥർ എത്തിയതോടെ​ പോളിങ്​ സാമഗ്രികളുടെ വിതരണം ആരംഭിച്ചു​.

സെക്ടറൽൽ ഓഫിസർമാരുടെ മേൽനോട്ടത്തിലാണ്​ പോളിങ്​ സാമഗ്രികൾ അതത്​ കേന്ദ്രങ്ങളിലെത്തിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്​ ​പോളിങ് സാമഗ്രികളുടെ വിതരണം

By Divya