Wed. Jan 22nd, 2025
മഹാരാഷ്ട്ര:

മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം. അഴിമതി ആരോപിച്ച് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത്, ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കണമെന്നും നിയമത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഡാൻസ് ബാറുകൾ, പബ്ബുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നൂറ് കോടി രൂപ പിരിച്ചുകൊടുക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി മുംബൈ പൊലീസിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന ആരോപണമാണ് മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പരംബീർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് നൽകിയ കത്ത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.

By Divya