Fri. Apr 26th, 2024
കൊല്‍ക്കത്ത:

ബംഗാളില്‍ ബിജെപിയെ തടയുന്നത് തൃണമൂല്‍കോണ്‍ഗ്രസ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ഇടതുമുന്നണി നേതൃത്വം നല്‍കുന്ന സംയുക്ത മോര്‍ച്ച മാത്രമാണ് ബിജെപി തടയുന്നതെന്നും സൂര്യകാന്ത മിശ്ര അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇത് തുടരുമെന്നും മിശ്ര പറഞ്ഞു.

തൃണമൂലിന് ഭൂരിപക്ഷം കിട്ടിയാലും എംഎല്‍എമാര്‍ ബിജെപിയിലേക്ക് കാലുമാറുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ വ്യക്തമാക്കിയതാണ്. സംസ്ഥാനത്ത് വര്‍ഗീയ വിപത്ത് ഒഴിവാക്കി മതേതര ജനാധിപത്യം സംരക്ഷിക്കാന്‍ സംയുക്ത മോര്‍ച്ചയ്‌ക്കേ കഴിയൂ, മിശ്ര ഇടതുമുന്നണി റാലിയില്‍ അവകാശപ്പെട്ടു.

By Divya