Fri. Mar 29th, 2024
തിരുവനന്തപുരം:

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുസമ്മേളനം നടത്തി ടര്‍ഫ് നശിപ്പിച്ചതില്‍ ബിജെപി നേതൃത്വത്തിനും കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനുമെതിരെ പ്രതിഷേധം. ശോഭ സുരേന്ദ്രന്‍ ആയിരുന്നു രാഷ്ട്രീയ പരിപാടിയുടെ മുഖ്യ സംഘാടക. വെള്ളിയാഴ്ചയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഗാലറിയില്‍ ധാരാളം സ്ഥലമുണ്ടായിട്ടും ആളുകളെ ടര്‍ഫില്‍ പ്രവേശിപ്പിച്ചുവെന്നാണ് ബിജെപിക്കെതിരെ ഉയരുന്ന ആരോപണം.

വിഐപി പാസ് നല്‍കി ബിജെപി പ്രവര്‍ത്തകരെ ടര്‍ഫില്‍ പ്രവേശിപ്പിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും അവിടെയായിരുന്നു ഇരിപ്പിടമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി ഗ്രൗണ്ട് നശിപ്പിച്ചുവെന്ന് പറഞ്ഞ് മന്ത്രിയും കഴക്കൂട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

By Divya